വനിതാ ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍. മഹാരാഷ്ട്രയിലെ ഷിര്‍ദി ക്ഷേത്രത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന് ക്ഷേത്ര ദര്‍ശനത്തിന് എത്തുമെ തൃപ്തി ദേശായിയുടെ അറിയിപ്പിനെ തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായാണ് പോലീസ് നടപടി.
ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് നഗര്‍ എസ് പിക്ക് ഇവര്‍ കത്തുനല്‍കിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കില്ലെങ്കില്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
ശബരിമല LIVE: യുവതികള്‍ നടപ്പന്തലില്‍, പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ പോലീസ് ശ്രമം