X

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി; പി.എസ്.സി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി; സർവകലാശാല പരീക്ഷകളും

എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, കാസറഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധിയാണ്. എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. നാളത്തെ എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റി.

This post was last modified on August 14, 2019 1:35 pm

Related Post
Leave a Comment