യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ മുന്ന് പ്രതികൾ കൂടി കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ക്യാംപസിലെ എസ്എഫ്ഐ നേതാക്കളായ ആദിൽ, ആരോമൽ, അമർ എന്നിവരാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. അക്രമം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടം യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബിനെ മാത്രമാണ് പോലീസ് പിടികൂടിയിരുന്നത്. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശം ഉയരുകയും ചെയ്തിരിന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുന്ന് പ്രതികൾ പിടിയിലായതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഒന്നാം പ്രതി ശിവരഞ്‍ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.
അതിനിടെ, യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിഎസ് സി റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ യൂണിറ്റ് സെക്രട്ടറി നിസാമിനായി പരീക്ഷാ കേന്ദ്രം പോലും മാറ്റിയെന്ന് ആരോപണം. റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയ പോലീസിലേക്കുള്ള പിഎസ്സി പരീക്ഷയ്ക്ക് നിസാമിന് ലഭിച്ചത് തിരുവനന്തപുരത്തെ കേന്ദ്രമെന്നാണ് റിപ്പോർട്ട്. സാധാരണ മറ്റ് വിദ്യാർത്ഥികൾക്ക് കണ്ണൂരോ കാസർഗോഡോ സെന്റർ കിട്ടുമ്പോഴളാണ് ആറ്റുകാൽ സ്വദേശിയായ നിസാമിന് തിരുവന്തപുരത്ത് തന്നെ സെന്റർ ലഭിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
This post was last modified on July 15, 2019 6:36 am
Leave a Comment