X

ആരോഗ്യ നിലയില്‍ നേരിയ പുരോഗതി: ബാലഭാസ്‌കറിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ മാറ്റിയ ബാല ഭാസ്‌കര്‍ കണ്ണുതുറക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ദിവസമുണ്ടായി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. ഇന്നലെ വെന്റിലേറ്ററില്‍ നിന്നും ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ മാറ്റിയ ബാല ഭാസ്‌കര്‍ കണ്ണുതുറക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ പറയുന്നു. നിലവില്‍ ശരീരം മരുന്നുകളോടു പ്രതികരിച്ചു വരുന്നതായും അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ഭാര്യ ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നുണ്ടെന്നും ഇത് ആരോഗ്യ നില പരോഗമിക്കുന്നതിന്റെ ലക്ഷണം ആണെന്നുമാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതേസമയം, അടപകടത്തില്‍ മരിച്ച രണ്ടുവയസ്സുകാരിയായ മകള്‍ തേജ്വസിനി ബാലയുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാനാണു നിലവില്‍ ബന്ധുക്കളുടെ തീരുമാനം.

ചെവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് നടന്ന വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകള്‍ക്കുമാണു പരുക്കേറ്റത്. കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. തൃശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായായിരുന്നു ഇവര്‍. പരിക്കേറ്റ ഡ്രൈവര്‍ അര്‍ജുനും ചികില്‍സയിലാണ്.

This post was last modified on September 27, 2018 7:25 am

Related Post
Leave a Comment