പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് ‘ശാസ്ത്രങ്ങളില്‍’ എവിടെയും വിലക്കില്ലെന്ന് കര്‍ണ്ണാടകയിലെ പേജാവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ സ്വാമി. ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് തനിക്ക് നിഷ്പക്ഷമായ നിലപാടാണെന്നും കർണാടകയിൽ ദളിതർ എച്ചിലിലയിൽ ഉരുളുന്ന ആചാരം നിർത്താൻ നിർദേശിച്ച പേജാവർ മഠാധിപതി വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപത്രത്തോടായിരുന്നു പ്രതികരണം.
സ്ത്രീകള്‍ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ പോകുന്നുണ്ട്. രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്ത് തന്നെയായാലും ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന ഒന്നും തന്നെയില്ല. അതിനാല്‍ ശബരിമല വിഷയത്തില്‍ എന്തു പറയണമെന്ന് എനിക്കറിയില്ല. അതു കൊണ്ട് ഈ വിഷയത്തില്‍ എന്റെ് നിലപാട് നിഷ്പക്ഷമാണ്’- മഠാധിപതി പറയുന്നു.
ശ്രീശൈല മഠാധിപതി ഡോ. ചന്നാസിദ്ധരാമാ പണ്ഡിതരദ്ധ്യ സ്വാമിയും ശബരിമല വിധിയെ പ്രശംസിച്ചു. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തന്നെ ആരാധിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ആരാധനാ വിഷയങ്ങളില്‍ ഒരു കാരണവശാലും ലിംഗ വിവേചനം ഉണ്ടാവരുത്. ‘ചില ക്ഷേത്രങ്ങളിലെ ആചാരപ്രകാരം പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കാറുണ്ട്. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് ഇതും മാറണം. കാലം മാറുന്നതിനനുസരിച്ചും ആളുകള്‍ മാറുന്നതിനനുസരിച്ചും ക്ഷേത്രങ്ങളുടെ നിയമങ്ങളും മാറണം’ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നത് മികച്ച വികാസമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു.
This post was last modified on January 4, 2019 10:04 am
Leave a Comment