X

ആനയിൽ കുത്തുമ്പോൾ താമര തെളിയുന്നു; വോട്ടിങ്ങ് മെഷീനെതിരെ ആരോപണവുമായി വോട്ടർ

ഇവിഎം മാറ്റാനോ വിഷയം പരിശോധിക്കാനോ അധികൃതർ തയ്യാറായില്ലെന്നും വോട്ടര്‍മാര്‍ ആരോപിച്ചു.

20 സംസ്ഥാനങ്ങളിലെ 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങൾക്കെതിരെ ആരോപണവുമായി ഉത്തർ പ്രദേശിലെ വോട്ടർമാർ. ബിജിനോർ മണ്ഡലത്തിലെ ഒരു വോട്ടറാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ബിഎസ്പിക്ക് വോട്ടുകള്‍ ചെയ്യുമ്പോള്‍ പതിയുന്നത് താമര ചിഹ്നത്തിലാണെന്നും ചിലരുടെ ആരോപണം. ബിഎസിപിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തിയാൽ തെളിയുന്നത് ബിജെപി ചിഹ്നത്തിന് നേരയുള്ള ലൈറ്റാണെന്നാണ് വെളിപ്പെടുത്തൽ. വോട്ടറുടെ ആരോപണം ഉൾപ്പെടന്ന വീഡിയോ ക്ലിപ് മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയാണ് ട്വീറ്റ് ചെയ്തത്. ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

അതേസമയം, പരാതിയുമായി മറ്റ് വോട്ടർമാരും രംഗത്തെത്തിയതതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആരോപണം ഉയർന്നിട്ടും ഇവിഎം മാറ്റാനോ വിഷയം പരിശോധിക്കാനോ അധികൃതർ തയ്യാറായില്ലെന്നും വോട്ടര്‍മാര്‍ ആരോപിച്ചു. എന്നാൽ ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

This post was last modified on April 11, 2019 5:21 pm