X

വന്യ മൃഗങ്ങളെ കൊല്ലണം; ഇറച്ചി വനം വകുപ്പ് വില്‍ക്കണം: പിസി ജോര്‍ജ്ജ്

പാലക്കാട് ജില്ലയില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വന്യമൃഗ ശല്ല്യമെന്നും പി സി അഭിപ്രായപ്പെട്ടു.

ജന വാസ കേന്ദ്രങ്ങളില്‍ ഇറങ്ങി പ്രശ്‌ന സൃഷ്ടിക്കുന്ന വന്യ മൃഗങ്ങളെ വനം വകുപ്പ് കൊല്ലാന്‍ തയ്യാറാവണമെന്ന പി സി ജോര്‍ജ്ജ് എംഎല്‍എ. കാട്ടുപന്നി കാട്ടുപോത്ത്, മുതലായവയെ കൊന്ന് ഇറച്ചി വനം വകുപ്പ് വില്‍ക്കണമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഇത്തരം സവിധാനമുണ്ട്. പാലക്കാട് ജില്ലയില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വന്യമൃഗ ശല്ല്യമെന്നും പി സി അഭിപ്രായപ്പെട്ടു. ജന പക്ഷം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പി സി സമ്മേളനത്തില്‍ ആരോപിച്ചു.

This post was last modified on July 16, 2018 8:55 am

Related Post
Leave a Comment