X

കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണയായി നാലായിരം രൂപ നല്‍കുമെന്ന് യെദിയൂരപ്പ; തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും

സംസ്ഥാന ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ബിജെപി കാണിച്ചുതരാമെന്ന് യെദിയൂരപ്പ പറഞ്ഞു.

കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണയായി രണ്ടായിരം രൂപ നല്‍കുമെന്ന് യെദിയൂരപ്പ. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ പ്രഖ്യാപനമാണിത്. കിസാന്‍ യോജന പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപയ്ക്ക് പുറമെ 4000 രൂപ രണ്ട് ഗഡുക്കളായി നൽകുമെന്നാണ് അറയിപ്പ്. സംസ്ഥാന ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ബിജെപി കാണിച്ചുതരാമെന്ന് യെദിയൂരപ്പ പറഞ്ഞു.

സംസ്ഥാനത്ത് ഭരണനിര്‍വഹണം കഴിഞ്ഞ 14 മാസമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് യെദിയൂരപ്പ കുറ്റപ്പെടുത്തി. പ്രതികാരത്തിന്റെ രാഷ്ട്രീയം ഞങ്ങള്‍ക്കില്ല. മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നതാണ് എന്റെ ആദര്‍ശം. പ്രതിപക്ഷം വിമര്‍ശിച്ചാലും അവരെ സുഹൃത്തുക്കളായി കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു.

ALSO READ: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

അതേസമയം യെദിയൂരപ്പ മന്ത്രിസഭ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. രാജി വച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ തുടങ്ങിക്കഴിഞ്ഞു. അതേസമയം വിമതരെ അയോഗ്യരാക്കുന്നത് ബിജെപിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. 106 പേരുടെ പിന്തുണ യെദിയൂരപ്പ അവകാശപ്പെടുന്നു. ന്നില്ല. എന്നാല്‍ സ്വതന്ത്ര എംഎല്‍എമാരില്‍ ഒരാളെ സ്പീക്കര്‍ അയോഗ്യനാക്കിയിട്ടുണ്ട്.

This post was last modified on July 26, 2019 9:19 pm