X

കവളപ്പാറയിലെ ദുരന്തഭൂമി സന്ദർശിച്ച് രാഹുൽ ഗാന്ധി, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം

അപകടസ്ഥലത്തെത്തിയ അദ്ദേഹം ഉദ്യോഗസ്ഥര്‍ ഉൾപ്പടെയുള്ളവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മലപ്പുറം നിലമ്പൂരില്‍ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ സന്ദർശനം നടത്തി വയനാട് എംപി രാഹുൽ ഗാന്ധി. ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കാനായി മലപ്പുറത്തെത്തിയതായിരുന്നു മുൻ കോൺഗ്രസ് അധ്യക്ഷൻ. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ തുടര്‍ന്ന് കവളപ്പാറയിലേക്ക് തിരിക്കുകയായിരുന്നു. ആദ്യം ദുരിതബാധിത മേഖലയിലെ ജനങ്ങളെ താമസിപ്പിച്ച പോത്തുകല്ലിലെ ക്യാംപിലെത്തിയ രാഹുൽ ഗാന്ധി ദുരിതബാധിതരുമായി സംസാരിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം അപകട സ്ഥലത്തേക്ക് പോയത്.

അപകടസ്ഥലത്തെത്തിയ അദ്ദേഹം ഉദ്യോഗസ്ഥര്‍ ഉൾപ്പടെയുള്ളവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാഹുലെത്തുമ്പോൾ ഒരു മണ്ണുമാന്തിയന്ത്രം മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അക്കാര്യം തിരക്കാനു രാഹുൽ തയ്യാറായി. എന്നാൽ വെളിച്ചക്കുറവാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിർദേശം നൽകിയായിരുന്നു രാഹുൽ ദുരന്തഭൂമിയില്‍ നിന്നും മടങ്ങിയത്.

മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും രാഹുല്‍ ‍പങ്കെടുക്കും. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാലിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുകയും കല്കടറേറ്റിലെ അവലോകനയോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.
വയനാട് എം.പിയെന്ന നിലയിൽ മലപ്പുറം, വയനാട് കളക്ട്രേറ്റുകളിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. തിങ്കളാഴ്ച രാഹുൽ വയനാട് സന്ദർശിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

അമ്പിട്ടാന്‍പൊട്ടിയില്‍ എന്താണ് സംഭവിച്ചത്? വാര്‍ത്തകളിലെ സത്യമറിയാതെ നെഞ്ചിടിപ്പോടെ പ്രവാസികള്‍

This post was last modified on August 14, 2019 5:10 pm