X

വയനാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം, നരസിപുഴ കരകവിഞ്ഞൊഴുകുന്നു, നടവയലില്‍ 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

പേരൂർ അമ്പലകോളനിയില്‍ വെള്ളം കയറി

ജനങ്ങളെ ഭീതിയിലാാഴ്ത്തി വയനാട്ടിലെ നരസിപ്പുഴ അപ്രതീക്ഷിതമായി കരകവിഞ്ഞൊഴുകി. സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ ചിങ്ങോട് മേഖലയിലാണ് നരസിപ്പുഴ കരകവിഞ്ഞ് അർദ്ധരാത്രിയോടെ കരകവിഞ്ഞത്. പുഴയോരത്തെ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി.

പേരൂർ അമ്പലകോളനിയില്‍ വെള്ളം കയറി. ഇവിടെ നിന്ന് 20 വീട്ടുകാരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇന്നലെ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. അതാവാം ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് സംശയിക്കുന്നത്. ജില്ലയിൽ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായതായും സംശയിക്കുന്നതായി പ്രചാരണം ഉണ്ടായിരുന്നു. രാത്രിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.

Also Read- Explainer: ഇന്ത്യക്കെതിരെ ‘ചൈനാ കാർഡ്’ ഉപയോഗിക്കാത്ത ഭൂട്ടാൻ: പക്വതയുള്ള അയൽവാസിയെ കാണാൻ പ്രധാനമന്ത്രി പോയപ്പോൾ

This post was last modified on August 19, 2019 7:36 am