X

ഭാര്യയുടെ കൊന്ന കേസ്; ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു

ബിജു രാധാകൃഷ്ണന്റെ ഭാര്യയായികുന്നു ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ സോളാർ തട്ടിപ്പ് കേസുകളിലെ പ്രതികൂടിയായ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കേസിലാണ് ഹൈക്കോടതിയുടെ നടപടി.

കേസിൽ പൂജപ്പുര സെൻഡ്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു ബിജു രാധാകൃഷ്ണൻ. ബിജുവിന് പുറമെ കേസില്‍ പ്രതിയായിരുന്നു  മാതാവ് രാജഅമ്മാളിനെയും കോടതി വെറുതെ വിട്ടു.  വിചാരണ കോടതി നടപടി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി. മുന്നുവർഷത്തെ തടവിനായിരുന്ന രാജമ്മാളിനെ ശിക്ഷിച്ചിരുന്നത്.

ബിജു രാധാകൃഷ്ണന്റെ ഭാര്യയായികുന്നു ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. രശ്മിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊല നടത്തിയതെന്നായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്.

2006 ഫെബ്രുവരി നാലിനാണ് വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴഞ്ഞുവീണു മരിച്ചു എന്നായിരുന്നു റിപ്പോർട്ട്. സംശയങ്ങളെ തുടര്‍ന്ന് രശ്മിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് ബിജു അറസ്റ്റിലായി. ഇതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

 

This post was last modified on April 12, 2019 3:08 pm