ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവതി വീടുവിട്ടിറങ്ങി. ഉത്തരാഖണ്ഡ് സ്വദേശിനിയാണ് സല്‍മാനെ തേടി മുംബൈയിലെത്തിയത്. യുവതിക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് പോലീസ് നല്‍ക്കുന്ന വിവരം. ഉത്തരാഖണ്ഡില്‍ നിന്നും മുംബൈയിലെത്തിയതിന് പിറകെ യുവതി സല്‍മാന്‍ ഖാന്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്‌മെന്റിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അകത്തുകയറ്റിവിട്ടിരുന്നില്ല.
തുടര്‍ന്ന് നഗരത്തിലൂടെ അലഞ്ഞു നടന്നിരുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മനോദൗര്‍ബല്യം നേരിടുന്നയാളാണെന്നു വ്യക്തമായതായി സെവ്രി എസ്‌ഐ നാരായണ്‍ തര്‍ക്കുന്‍ഡെ അറിയിച്ചു. പോലീസ് നല്‍കിയ വിവരം അനുസരിച്ച് മുംബൈയിലെത്തിയ വീട്ടുകാര്‍ക്ക് യുവതിയെ ബുധനാഴ്ച കുടുംബത്തിനു കൈമാറി. ഓഗസ്റ്റ് 11നാണ് 24കാരിയായ പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയത്.
Leave a Comment