മ്യാന്‍മറിലെ വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് പലായനം ചെയ്ത ഏഴു ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ വംശജരുടെ മടക്കം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയും മ്യാന്‍മറും തമ്മില്‍ ധാരണയാവുന്നു. ഇതുസംബന്ധിച്ച കരാര്‍ അടുത്ത ആഴ്ച ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യം വിട്ടവരുടെ സുരക്ഷയും, അന്തസ്സും, സ്ഥിരതയും ഉറപ്പുവരുത്തുന്നതും, പലായനത്തിനു മുന്‍പ് വസിച്ചിരുന്ന വീടുകളിലോ അവര്‍ക്ക് താല്‍പര്യമുള്ള ഇടങ്ങളിലോ താമസിക്കാന്‍ അനുവദിക്കുന്നതുമായ കരാര്‍ പ്രകാരമായിരിക്കും റാഖൈയിലേക്കുള്ള മടക്കയാത്രയെന്നും യുഎന്‍ അധികൃതര്‍ പ്രതികരിച്ചു. മേഖലയിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താനും മടങ്ങിയെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
ഐക്യരാഷ്ട്രസഭാ അഭയാര്‍ഥി ഹൈക്കമ്മീഷന്‍ (യുഎന്‍എച്ച്‌സിആര്‍), യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) എന്നീ സംഘടനകളാണ് മ്യാന്‍മറുമായി അഭിയാര്‍ത്ഥികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുക. എന്നാല്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകളുള്ള റോഹിന്‍ഗ്യന്‍ വംശജരെ മാത്രമായിരിക്കും രാജ്യത്ത് പ്രവേശിപ്പിക്കുക എന്ന നിലപാടാണ് മ്യാന്‍മറിനുള്ളത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റാഖൈന്‍ മേഖലയില്‍ റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരേ മ്യാന്‍മറിലെ സൈന്യവും ബുദ്ധിസ്റ്റുകളും അക്രമം ആരംഭിച്ചത്. ബലാല്‍സംഘവും കൊലപാതകവും പീഡനങ്ങളും അരങ്ങേറിയ ഇക്കാലത്ത് വംശീയ ഉന്‍മുലനമായിരുന്നു മ്യാന്‍മറില്‍ നടന്നത്. അടുത്തിടെയാണ് ഐക്യരാഷ്ട്രസഭാ പ്രതിനിധികള്‍ക്ക് മ്യാന്‍മറിലെ സംഘര്‍ഷബാധിത പ്രദേശമായ റാഖൈന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
Leave a Comment