കാഞ്ചീപുരത്തെ ചെങ്കൽപേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്നയുടേതാണോയെന്ന് പരിശോധിക്കാൻ അന്വേഷണസംഘം പുറപ്പെട്ടു. മൃതദേഹം ചെങ്കൽപേട്ടിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ടെത്തിയ മൃതദേഹത്തില്‍ പല്ലിന് ക‍്ലിപ്പിട്ടിട്ടുള്ളതായി കാണാൻ കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ, മൃതദേഹത്തിൽ മൂക്കുത്തിയുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്. ജസ്നയ്ക്ക് മൂക്കുത്തിയില്ല എന്ന വസ്തുതയും നിലനിൽക്കുന്നു.
മൃതദേഹത്തിനടുത്തു നിന്ന് ഒരു സ്യൂട്ട്കെയ്സും ലഭിച്ചിട്ടുണ്ട്.
പട്രോളിങ്ങിനിടെ പൊലീസാണ് ഈ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേർ മൃതദേഹത്തിനരികിൽ നിന്ന് ഓടിപ്പോകുന്നതും കണ്ടിരുന്നു. ഈ വിവരം തമിഴ്നാട് പൊലീസ് വാട്സാപ്പ് വഴി കേരളാ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് സംശയനിവാരണത്തിനായി പൊലീസ് പുറപ്പെട്ടത്.
This post was last modified on June 2, 2018 7:08 am
Leave a Comment