X

തീവ്രവാദത്തെ സഹായിക്കുന്നു; പാക്കിസ്താനുള്ള 300 മില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ സഹായം റദ്ദാക്കി പെന്റഗണ്‍

ഫണ്ടുകള്‍ രാജ്യം ഫലപ്രഥമായി ഉപയോഗിക്കുന്നില്ലെന്നും ധനസഹായം റദ്ദാക്കിയത് സ്ഥിരീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന നിലപാടില്‍ നിന്നും പാക്കിസ്താന്‍ പിന്നോട്ട് പോയില്ലെന്ന ആരോപിച്ച് ധനസഹായം റദ്ദാക്കി പെന്റഗണ്‍. പാക്കിസ്താന് നല്‍കിവരുന്ന300 മില്ല്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്താനാണ് തീരുമാനമെന്ന് യുഎസ് മിലിറ്ററി അറിയിക്കുന്നു. യുഎസ് സഖ്യരാജ്യമെന്ന നിലയില്‍ നല്‍കി വന്നിരുന്ന പ്രതിരോധ സഹായമാണ് തീവ്രവാദത്തെ ഫലപ്രഥമായി തടയുന്നില്ലെന്നാരോപിച്ച് യുഎസ് മരവിപ്പിക്കുന്നത്.

300 മില്ല്യണ്‍ ഡോളറായിരുന്നു പ്രതിരോധ സഹായമായി ഇത്തവണ അനുവദിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തരം ഫണ്ടുകള്‍ രാജ്യം ഫലപ്രഥമായി ഉപയോഗിക്കുന്നില്ലെന്നും ധനസഹായം റദ്ദാക്കിയത് സ്ഥിരീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു.

പാക്കിസ്താന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നുണ പ്രചരിപ്പിക്കുകയുമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ആപോരിച്ചിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഇടമാണെന്നും അഫ്ഗാനിസ്ഥാനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ പാക്കിസ്താന്‍ നിഷേധിക്കുകയാണുണ്ടായത്.

സമാനമായ ആരോപണം ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം 500മില്ല്യണ്‍ ഡോളറിന്റെ സഹായവും യുഎസ് തടഞ്ഞുവച്ചിരുന്നു. ഇതോടെ ഒരു വര്‍ഷത്തിനിടെ പ്രതിരോധ രംഗത്തേക്കായി ലഭിക്കേണ്ട 800 മില്ല്യണ്‍ ഡോളറാണ് പാക്കിസ്താന് നഷ്ടമായത്.

അതേസമയം, പെന്റഗണ്‍ തീരുമാനം പാക്കിസ്ഥാനോടുള്ള യുഎസിന്റെ നിലപാടുമാറ്റത്തിന്റെ സൂചനയാണെന്നും വിലയിരുന്നുണ്ട്. പാക്കിസ്ഥാന് മേലുള്ള സമ്മര്‍ദം ശക്തമാക്കുക എന്നതും യുഎസ് തീരുമാനത്തിന് പിന്നിലുണ്ടെന്നും സുചനകളുണ്ട്.