യുഎസ്- മെക്സികോ അതിർത്തിയിൽ മതിൽ തീർക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രതിപക്ഷമായ ഡെമോക്രാറ്റ് പ്രതിനിധികളുമായുള്ള ചർച്ച ബഹിഷ്കരിച്ച് ഡൊണള്‍ഡ് ട്രംപ്. മതിലിനോടുള്ള ഡെമോക്രാറ്റുകളുടെ എതിർപ്പ് തുടരുന്ന സാചര്യത്തിലായുരുന്ന ട്രംപിന്റെ നിലപാട്. മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളുമായി നേരിട്ടായിരുന്നു പ്രസിഡന്റിന്റെ ചര്‍ച്ച.
മെക്സിക്കന്‍ മതിലിന് പണം നല്‍കില്ലെന്ന സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി ചർച്ചയിൽ നിലപാട് ആവർത്തിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഡെമോക്രാറ്റിക് നേതാക്കളായ സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ച നടത്തിയത്. അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭാഗിക ട്രഷറി സ്തംഭനം ഏര്‍പ്പെടുത്തിയത്.
നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി മെക്സിക്കൻ അതിര്‍ത്തിയിലെ മതിൽ ഉൾപ്പെടെയുള്ളവുയുമായി ചർച്ച നടത്തി. അടുത്ത 30 ദിവസത്തിനുള്ളിൽ മതിൽ സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിന് കഴിയില്ലെന്നായിരുന്നു നാന്‍സി പെലോസിയുടെ മറുപടി. ഇതോടെ ഞാൻ അവരോട് ബൈ പറഞ്ഞു. ചർച്ച ബഹിഷ്കരിച്ചതിനെ കുറിച്ച് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ചര്‍ച്ച തന്റെ സമയം കളയുന്നതായിരുന്നെന്ന് ട്രംപ് ട്വീറ്റിൽ ആരോപിക്കുന്നു.
സാമ്പത്തിക അരക്ഷിതാവസ്ഥ ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണെന്നായിരുന്നു നാന്‍സി പെലോസി പ്രതികരണം. ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ചയുമായി ഡെമോക്രാറ്റുകള്‍ സഹകരിച്ചില്ലെന്ന് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സും പ്രതികരിച്ചു.
Leave a Comment