പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായേക്കും എന്ന് വിലയിരുത്തുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്ഫലം കാതോര്‍ത്ത് ലോകം. ട്രംപ് നേതൃത്വം നല്‍ുന്ന തീവ്ര ഇടതുപക്ഷ സര്‍ക്കാറിനെ യുഎസ് ജനത ഇടക്കാല തിരഞ്ഞെടുപ്പില്‍ കൈവെടിയുമെന്ന സൂചനകളാണ് പതിവില്‍ നിന്നും വിപരീതമായി ഇടക്കാല തിരഞ്ഞെടുപ്പിനെ ലോക ശ്രദ്ധയിലേക്ക് ആകര്‍ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ട്രംപിനെതിരായ പടയൊരുക്കത്തിന് തുടക്കമാവുമെന്നും വിലയിരുത്തപ്പെടുന്നു. അതിനിടെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വോട്ടെടുപ്പ് ആരംഭിച്ച മിക്ക സംസ്ഥാനങ്ങളിലെയും പോളിങ് ബൂത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനകം 30 ദശലക്ഷത്തോളം പേര് പ്രാരംഭ വോട്ട് രേഖപ്പെടുത്തിയായാണഅ വിവരം.ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കുമാണ് ഇടക്കാല വോട്ടെടുപ്പ് നടക്കുന്നത്. ഇരുസഭകളിലും ഇപ്പോള്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആധിപത്യം നിലനിര്‍ത്തണമെങ്കില്‍ മികച്ച മുന്നേറ്റം അനിവാര്യമാണ്. ആശങ്കാഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ചില റിപ്പബ്ലിക്കൻ നേതാക്കള്‍ ശുഭാപ്തിവിശ്വാസത്തില്‍ തന്നെയാണ്. പാർട്ടി ഭൂരിപക്ഷം നിലനിർത്തുമെന്ന് ഹൗസ് കാമ്പയിൻ കമ്മിറ്റി പ്രവചിക്കുന്നു. സെനറ്റിലെ സാധ്യതകളെക്കുറിച്ചും അവര്‍ കൂടുതൽ ആത്മവിശ്വാസത്തിലാണ്. നോർത്ത് ഡക്കോട്ട, മിസ്സൗറി, ഇൻഡ്യാന ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട എല്ലാ പ്രദേശങ്ങളിലും വിജയക്കൊടി പാറിക്കുമെന്ന് അവര്‍ കരുതുന്നു. കാരണം 2016-ൽ ഡെമോക്രാറ്റുകള്‍ ശക്തമായ മുന്നേറ്റം നടത്തിയിട്ടും കുറഞ്ഞ മാര്‍ജിനിലെങ്കിലും ട്രംപ് ജയിച്ചു കയറിയ സ്ഥലങ്ങളാണത്.
നിലവില്‍ 435 അംഗ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 235, ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. 100 അംഗ സെനറ്റില്‍ നേരിയ ഭൂരിപക്ഷവുമാണ് ട്രംപിന്റെ പാര്‍ട്ടിക്കുള്ളത്. യുഎസിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വനിതകള്‍ മല്‍സരരംഗത്തുള്ള ഇത്തവണ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ട്രംപും ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയും പ്രചാരണങ്ങളില്‍ സജീവമായിരുന്നു.
ഡെലവെയര്‍ ഫ്ളോറിഡ,അയോവ, മോണ്ടാന, നെവാഡ, യൂട്ടാ, കലിഫോര്‍ണിയ, ഹവായ്, ഐഡഹോ, നോര്‍ത്ത് ഡെക്കോഡ, ഓറിഗന്‍, വാഷിങ്ടന്‍, അലാസ്ക, കൊളറാഡോ, കാന്‍സസ്, ലൂസിയാന, മിഷിഗന്‍, മിനസോട്ട, നെബ്രാസ്ക, ന്യൂമെക്സിക്കോ, ന്യൂയോര്‍ക്ക്, സൗത്ത് ഡെക്കോഡ, ടെക്സസ്, വിസ്കോന്‍സെന്‍, വയോമിങ്, ഇല്ലിനോയ്, മെയ്ന്‍, മേരിലാന്‍ഡ്, മാസച്യുസിറ്റ്സ്, മിസിസിപ്പി, മിസോറി, ന്യൂജഴ്സി, ഓക്ലഹോമ, പെന്‍സില്‍വേനിയ, റോഡ് ഐലന്‍ഡ്, ടെനിസി, അര്‍കന്‍സ, അരിസോന, ജോര്‍ജിയ, ഇന്‍ഡ്യാന, കെന്റക്കി, ന്യൂഹാംഷര്‍, സൗത്ത് കാരലൈന, വെര്‍മോണ്ട്, വെര്‍ജീനിയ, നോര്‍ത്ത് കാരലൈന, ഒഹായോ, വെസ്റ്റ് വെര്‍ജീനിയ, അലബാമ, കനക്ടികട്ട് എന്നീ സറ്റേറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ അവസാനമണിക്കൂറുകളില്‍വരുന്ന അഭിപ്രായ സര്‍വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. അത്തരം ഒരുമുന്നേറ്റം ഉണ്ടായാല്‍ ട്രംപിന് ഇനി അനായാസം ഭരണം തുടരാനാവില്ലെന്നുമാണ് വിലയിരുത്തല്‍.
This post was last modified on November 7, 2018 8:44 am
Leave a Comment