X

അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കേന്ദ്ര മന്ത്രിസഭയില്‍ 13 മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്തു

അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര മന്ത്രിസഭയില്‍ 13 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സഹമന്ത്രിമാരായിരുന്ന നാലു പേര്‍ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കിയാണ് മന്ത്രിസഭ പുന:സംഘടന. നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായിരുക്കുന്നത്.

ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിയുക്ത മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ 10.30ന് സത്യപ്രതിജ്ഞ ആരംഭിച്ചു. ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്ന് കണ്ണന്താനത്തെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് ബിജെപി ആലോചിക്കുന്നത് എന്നാണറിയുന്നത്.

This post was last modified on September 3, 2017 11:20 am