X

കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്; ഒരുസീറ്റില്‍തന്നെ ഒതുക്കാനുള്ള ശ്രമമെന്ന് കെ എം മാണി

കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ചൊവ്വാഴ്ച രാത്രിയില്‍ കൂടിയ യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടിട്ടും നേതാക്കള്‍ അയഞ്ഞില്ല. ഒ

കേരള കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മൂന്നാംഘട്ട സീറ്റ് വിഭജന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. തങ്ങളെ ഒരുസീറ്റില്‍തന്നെ ഒതുക്കാനുള്ള ശ്രമമാണിതെന്നാണ് കെ എം മാണി പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് വ്യാഴാഴ്ച ചേരുന്ന നേതൃത്വയോഗത്തിനുശേഷം പ്രതികരിക്കാമെന്നാണ് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.

കേരളകോണ്‍ഗ്രസിനായി കെഎം മാണി, പിജെ ജോസഫ്, ജോസ് കെ മാണി, മോന്‍സ് ജോസഫ്, ജോയി എബ്രഹാം എന്നിവരാണ് ചര്‍ച്ചക്കെത്തിയത്. ഇവരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്

കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ചൊവ്വാഴ്ച രാത്രിയില്‍ കൂടിയ യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടിട്ടും നേതാക്കള്‍ അയഞ്ഞില്ല. ഒടുവില്‍ ഒരു സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന വ്യക്തമാക്കി ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കുന്നതിലെ ബുദ്ധിമുട്ട് കേരള കോണ്‍ഗ്രസിനെ അറിയിച്ചതായും ഇനി ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ലെന്നുമാണ് രമേശ് ചെന്നിത്തല യോഗത്തിന് ശേഷം പ്രതികരിച്ചത്.