X

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്: ഇടനിലക്കാര്‍ അഭിഭാഷകരുടെയും ഗുണ്ടകളുടെയും സംഘമെന്ന് ഡിആർഐ

25 കിലോ സ്വര്‍ണമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്.

വിമാനത്താവളം വഴി എട്ടരക്കോടിയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് അഭിഭാഷകരെന്ന് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആര്‍ഐ). ഗുണ്ടകളും അഭിഭാഷകരും അടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇടപെട്ട അഭിഭാഷകര്‍ക്കുവേണ്ടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആര്‍ഐ) അന്വേഷണം ഊര്‍ജിതമാക്കി. വിഷ്ണു, ബിജു എന്നീ അഭിഭാഷകരെയാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം 25 കിലോ സ്വര്‍ണം കൂടി പിടികൂടിയിരുന്നു. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. ഒമാനില്‍ നിന്നും വന്ന യാത്രക്കാരാണ് ഇവര്‍. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് എട്ടരക്കോടി രൂപ വിലമതിക്കും.

രണ്ടാഴ്ച മുമ്പും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 10 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. എയര്‍പോര്‍ട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അന്ന് സ്വര്‍ണം പിടികൂടിയത്. വിമാനത്താവള ജീവനക്കാരന്‍ തന്നെയാണ് അന്ന് പിടിയിലായത്. ഇവിടുത്തെ എസി മെക്കാനിക്ക് അനീഷ് കുമാറിനെയാണ് അന്ന് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. അന്ന് രാവിലെ മൂന്നരയോടെ സംശയം തോന്നിയ ഇയാളെ സിഐഎസ്എഫ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനത്തിലാണ് സ്വര്‍ണം എത്തിച്ചത്.

അതിന് രണ്ടാഴ്ച മുമ്പും ഇവിടെ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 5.6 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. അബുദാബിയില്‍ നിന്നാണ് പിടിയിലായവര്‍ എത്തിയത്. കാസറഗോഡ് സ്വദേശി ഇബ്രാഹിം മന്‍സൂര്‍, എറണാകുളം സ്വദേശി രാജന്‍ കണ്ണന്‍ എന്നിവരാണ് എക്സൈസ് വിഭാഗത്തിന്റെ പിടിയിലായത്. എയര്‍ ഇന്ത്യ ജീവനക്കാരന്റെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയത്. ഇയാളും അറസ്റ്റിലായിരുന്നു.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

This post was last modified on May 14, 2019 11:47 am

Related Post
Leave a Comment