X
    Categories: കായികം

‘ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്’; കുല്‍ദീപ് യാദവ് പറയുന്നു

ഐപിഎല്ലില്‍ കുല്‍ദീപിന് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ സാധിച്ചില്ല.

ലോകക്രിക്കറ്റില്‍ തന്ത്രശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി. വിക്കറ്റിന് പിന്നില്‍ നിന്ന് താരം ബൗളര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും വിജയിക്കാറുമുണ്ട്. ധോണി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പന്തെറിഞ്ഞ  സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് നേട്ടമായിട്ടുണ്ട്.

ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധോണിയുടെ ഇത്തരത്തിലുള്ള ടിപ്‌സുകളില്‍ ചിലത് തെറ്റാറുണ്ടെന്ന് വ്യക്തമാക്കുകയാണ് കുല്‍ദീപ് യാദവ്. കരിയറില്‍ എപ്പോഴെങ്കിലും ധോണി നല്‍കിയ ടിപ്സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് കുല്‍ദീപ് മറുപടി നല്‍കിയത്. ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. ധോണി അധികം സംസാരിക്കാറില്ല. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോണി സംസാരിക്കുന്നതെന്നും കുല്‍ദീപ് പറയുന്നു. സീറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ചടങ്ങിലാണ് കുല്‍ദീപ് ഇക്കാര്യം വ്യക്തമാക്കിയത്.

കുല്‍ദീപിന്റെ ഓവറുകളില്‍ ധോണിയുടെ നിര്‍ദ്ദേശവും കൂടിയാകുമ്പോള്‍ വിക്കറ്റ് വീഴുമെന്ന് ആരാധകര്‍ക്കും പ്രതീക്ഷയാണ്. വിക്കറ്റ് ലഭിക്കും എന്ന് തന്നെയാണ് ആവേശത്തിന് പിന്നില്‍. അതേസമയം ഐപിഎല്ലില്‍ കുല്‍ദീപിന് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ സാധിച്ചില്ല. ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ കരുത്താണ് ചാഹലും കുല്‍ദീപും.

This post was last modified on May 14, 2019 11:37 am

Related Post
Leave a Comment