X

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ കാസര്‍ഗോഡ് സ്വദേശി ജീവനൊടുക്കി

ജെയ്‌സണ്‍ കാസര്‍ഗോട്ടെ ബാങ്കില്‍ നിന്ന് നാലരലക്ഷം രൂപ കൃഷിവായ്പ എടുത്തിരുന്നു.

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ കാസര്‍ഗോഡ് ബദിയഡുക്ക സ്വദേശി ജീവനൊടുക്കി. ആലക്കോടില്‍ നിന്ന് വന്ന് ചാലക്കോട് തമാസിക്കുന്ന തകിടിയില്‍ ജെയ്‌സണ്‍ ജോസഫ് (47) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തുവര്‍ഷം മുമ്പാണ് ജെയ്‌സണ്‍ ചാലക്കോട് എത്തിയത്. അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ജെയ്‌സണ്‍ കാസര്‍ഗോട്ടെ ബാങ്കില്‍ നിന്ന് നാലരലക്ഷം രൂപ കൃഷിവായ്പ എടുത്തിരുന്നു.

വായ്പ് അടവ് മുടങ്ങിയത്തോടെ ബാങ്കില്‍ നിന്ന് നോട്ടീസുകള്‍ അടിക്കടി വരുന്നത് ജെയ്‌സണെ അസ്വസ്ഥനാക്കിയിരുന്നുവെന്നും ഇതാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും സഹോദരന്‍ ജോര്‍ജ്കുട്ടി പറഞ്ഞു.

This post was last modified on February 11, 2019 7:24 am