X

ബാര്‍ട്ടന്‍ ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു; തിരുവനന്തപുരത്ത് ഈ മാസം നാലാമത്തെ കൊലപാതകം

നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് അനിലിന്റെ കൊലപാതകിത്തിന് പിന്നില്‍ എന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു

തിരുവനന്തപുരം യുവാവിനെ വെട്ടിക്കൊന്നു. ബാര്‍ട്ടന്‍ ഹില്ലില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി 11 മണിയോടെ റോഡില്‍ ഗുരുതരമായി പരിക്കേറ്റ അനില്‍ എസ് പി എന്നയാളെ പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് അനിലിന്റെ കൊലപാതകിത്തിന് പിന്നില്‍ എന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

തലസ്ഥാന നഗരിയില്‍ ഈ മാസം നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്‌. മാര്‍ച്ച് 14ന് നഗരത്തില്‍ അക്രമികളുടെ ഏറ്റുമുട്ടല്‍ തടയാന്‍ ശ്രമിച്ച പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടനെ (28) ലഹരി വില്‍പ്പന സംഘങ്ങളില്‍പ്പെട്ടവര്‍ കുപ്പി പൊട്ടിച്ച് കുത്തുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ്.

കരമനയില്‍ അനന്തുവെന്ന യുവാവിന് മാര്‍ച്ച് പന്ത്രണ്ടിന് പട്ടാപ്പകല്‍ തട്ടികൊണ്ടുപോവുകയും പിറ്റേന്ന് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്തും. ഇതിന് കാരണമായി പറയുന്നത് ഉത്സവത്തിലുണ്ടായ തര്‍ക്കമാണ്.

കൂടാതെ തിരുവനന്തപുരം ജില്ലയിലെ ചിറയില്‍ കീഴില്‍ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയത് മാര്‍ച്ച് മൂന്നിനാണ്. കൊലപാതകത്തിന് കാരണമായി പറയുന്നത് ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ്.

This post was last modified on March 25, 2019 6:55 am