X

74-ാം വയസില്‍ മങ്കയമ്മയ്ക്ക് ഇരട്ടക്കുട്ടികള്‍; സഫലമായത് 57 വര്‍ഷത്തെ കാത്തിരിപ്പ്

മെഡിക്കല്‍ രംഗത്തെ അത്ഭുതമായാണ് ഡോക്ടര്‍മാര്‍ ഇതിനെ കാണുന്നത്.

57 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ തെലങ്കാനയില്‍ 74 വയസുകാരി അമ്മയായി. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ചികിത്സയിലൂടെ ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനി എരമാട്ടി മങ്കയമ്മയാണ്‌
ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

ഇതോടെ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അമ്മയായ സ്ത്രീയായി മങ്കയമ്മ മാറിയിരിക്കുകയാണ്. നേരത്തെ 70-ാം വയസില്‍ അമ്മയായ പഞ്ചാബ് സ്വദേശിനിയായ ദല്‍ജിന്ദര്‍ കൗറിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. മെഡിക്കല്‍ രംഗത്തെ അത്ഭുതമായാണ് ഡോക്ടര്‍മാര്‍ ഇതിനെ കാണുന്നത്. ഗര്‍ഭം ധരിച്ച് 9 മാസത്തോളം മങ്കയമ്മ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

കോതപ്പേട്ടിലെ അഹല്യ ആശുപത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. കുട്ടികള്‍ക്കും മങ്കയമ്മയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ചികിത്സയ്ക്ക് നേതൃത്വം വഹിച്ച ഡോ. എസ് ഉമാശങ്കര്‍ പറയുന്നു.

രാജറാവുവാണ് മങ്കയമ്മയുടെ ഭര്‍ത്താവ്. 1962ലാണ് ഇരുവരും വിവാഹിതരായത്. 57 വര്‍ഷമായി കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ ഇവര്‍ ചികിത്സ നടത്തിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് മങ്കയമ്മയ്ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിച്ചതെന്ന് ഡോ. എസ് ഉമാശങ്കര്‍ പറയുന്നു.

ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറെസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

This post was last modified on September 6, 2019 11:03 am