X

വയനാട്ടിലെ ആദിവാസി കോളനിയില്‍ നിന്ന് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാതായി

വന്യമൃഗങ്ങള്‍ ആക്രമിച്ചതോ തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നുമാണ് പ്രദേസവാസികള്‍ സംശയിക്കുന്നത്‌.

വയനാട്ടിലെ ആദിവാസി കോളനിയില്‍ നിന്ന് പെണ്‍കുഞ്ഞിനെ കാണാതായി. പനമരം മാത്തൂര്‍ പരിയാരം ആദിവാസി കോളനിയില്‍ ഒന്നര വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. പൊയില്‍ നായ്ക്ക കോളനിയിലെ ബാബു – മിനി ദമ്പതികളുടെ മകള്‍ ദേവകിയെയാണ് കാണാതായിരിക്കുന്നത്.

വനാതിര്‍ത്തി ആയതിനാല്‍ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശമാണിത്. വന്യമൃഗങ്ങള്‍ ആക്രമിച്ചതോ തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നുമാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്‌. പനമരം പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Read: ആദിവാസി കുട്ടികളുടെ കാര്യം വരുമ്പോള്‍ മാത്രം ‘പെട്ടെന്ന് തീര്‍ന്നു പോകുന്ന’ അലോട്ട്മെന്റുകള്‍; അര്‍ഹതയുണ്ടായിട്ടും ഇന്നും അധികാരികളുടെ വാതിലില്‍ മുട്ടേണ്ടി വരുന്ന ശ്രീക്കുട്ടിയും ഷീനയും സാക്ഷ്യം

This post was last modified on July 29, 2019 8:26 am

Related Post
Leave a Comment