X

‘ഇപ്പോഴത്തെ സഖ്യം മോദി വിരോധത്തിന്റെ പേരിലാണ്’; ബിജെപി ദേശീയ കൗണ്‍സിലില്‍ മായവതിയെയും അഖിലേഷിനെയും പരിഹസിച്ച് പ്രധാനമന്ത്രി

'മുന്നോക്കകാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് സാമ്പത്തിക സംവരണത്തിലൂടെ ലക്ഷ്യം വച്ചത്' മോദി

ബിജെപി ദേശീയ കൗണ്‍സിലിന്റെ സമാപന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരോട് നന്ദി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണമില്ല. രാജ്യം വികസനത്തിന്റെ പാതയിലാണ്.

രാജ്യം സത്യസന്ധതയിലേക്കുള്ള പാതയിലാണ്. ബിജെപിക്ക് രാജ്യത്ത് മാറ്റം ഉണ്ടാകുവാന്‍ സാധിച്ചു. കര്‍ഷകരെ ചിലര്‍ രഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ചെലവിന്റെ താങ്ങുവില ഉറപ്പാക്കും.

സാമ്പത്തിക സംവരണം സമത്വം ഉറപ്പക്കാന്‍ വേണ്ടിയുള്ളതാണ്. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. മുന്നോക്കകാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് സാമ്പത്തിക സംവരണത്തിലൂടെ ലക്ഷ്യം വച്ചത്.

ഉത്തര്‍പ്രദേശില്‍ മായവതിയും- അഖിലേഷ് യാദവും സഖ്യം പ്രഖ്യാപിച്ചതിനെ പരിഹസിക്കുകയും ചെയ്തു പ്രധാനമന്ത്രി. ‘സഖ്യം ആദര്‍ശത്തിന്റെ പേരിലായിരിക്കണം. ഇപ്പോഴത്തെ സഖ്യം മോദി വിരോദത്തിന്റെ പേരിലാണ്’ എന്നാണ് മോദി പറഞ്ഞത്.

‘ഇനി മോദിക്കും അമിത്ഷാക്കും ഉറക്കമില്ലാത്ത രാത്രികൾ‌’; യുപിയിൽ അഖിലേഷ്- മായാവതി സഖ്യം പ്രഖ്യാപിച്ചു

This post was last modified on January 12, 2019 2:49 pm