X

‘മുസ്ലീങ്ങളെ തിരിച്ചറിയാന്‍ തുണി മാറ്റി നോക്കിയാല്‍ മതിയല്ലോ’; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

സിപിഎം നേതാവ് ശിവന്‍ കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്

ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സിപിഎം നേതാവ് ശിവന്‍ കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്ന പ്രചരണ പരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസ്താവന.

ബലാകോട്ട് ഭീകര കേന്ദ്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഇങ്ങനെ; ”ജീവന്‍ പണയം വച്ച് സൈന്യം അവിടെ പോയപ്പോള്‍ നമ്മുടെ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ എന്നിവര്‍ പറഞ്ഞത് അവര്‍ അവിടെ ഇറങ്ങി കൊല്ലപ്പെട്ടത് ആരാണെന്ന് പരിശോധിക്കണം എന്നാണ്. അവരുടെ രാജ്യം, അവരുടെ മതം, അവരുടെ ജാതി ഒക്കെ. അവര്‍ മുസ്ലീങ്ങളാണെങ്കില്‍ അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. അവരുടെ തുണി മാറ്റി നോക്കിയാല്‍ മതിയല്ലോ”.

This post was last modified on April 18, 2019 1:20 pm