X

ദിഗ് വിജയ് സിങിന് വേണ്ടി വര്‍ഗീയ പ്രചാരണം; സ്വയം പ്രഖ്യാപിത ആള്‍ ദൈവം കമ്പ്യൂട്ടര്‍ ബാബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മധ്യപ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടര്‍ ബാബ

ദിഗ് വിജയ് സിങിന് വേണ്ടി വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം കമ്പ്യൂട്ടര്‍ ബാബയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങിന് വേണ്ടി വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജെപിയാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ കമ്പ്യൂട്ടര്‍ ബാബ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നത്. ദിഗ് വിജയ് സിങിന്റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബ യാഗം നടത്തിയത് നേരെത്തെ വിവാദമായിരുന്നു. ഭോപ്പാലില്‍ ബിജെപിയുടെ
പ്രഗ്യാ സിങ് ഠാക്കൂറാണ് ദിഗ് വിജയ് സിങിന്റെ പ്രധാന എതിരാളി.

മധ്യപ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടര്‍ ബാബ. നാമദാസ് ത്യാഗിയെന്നാണ് യഥാര്‍ത്ഥ പേര്. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം കോണ്‍ഗ്രസിനാണ് ബാബയുടെ പിന്തുണ.

Read: കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

This post was last modified on May 10, 2019 8:13 am