X

‘കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു കുടുംബത്തിനാണ് പ്രാധാന്യം’; പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി

മഹാരാഷ്ട്രയില്‍ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിലായിരുന്നു മോദിയുടെ പ്രതികരണം.

പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു കുടുംബത്തിനാണ് പ്രാധാന്യം, എന്നാല്‍ ബിജെപി പാര്‍ട്ടി ഒരു കുടുംബം പോലെയാണ്.’ എന്നാണ് മോദി പ്രതികരിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിലായിരുന്നു മോദിയുടെ പ്രതികരണം. ബിജെപി ബൂത്ത് ലെവല്‍ പ്രവര്‍ത്തകരോടുമായിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പ്രധാനമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ കുറിച്ച് പറഞ്ഞ് പരിഹസിച്ചത്.

‘എന്റെ സഹോദരി എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നതില്‍ സന്തോഷിക്കുന്നു’ എന്നായിരുന്നു പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പ്രിയങ്കയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.

Read : ‘എന്റെ സഹോദരി എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നതില്‍ സന്തോഷിക്കുന്നു’; പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി/ വീഡിയോ

This post was last modified on January 23, 2019 6:12 pm

Related Post
Leave a Comment