X

മണ്ണിനടിയില്‍ ഒരു ടൈംബോംബ് സെറ്റ് ചെയ്തുവച്ചിരിക്കുകയാണ്, 100 വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടി കിട്ടും; ഇത് പരിസ്ഥിതിയുടെ പ്രതികാരം

കമ്പ്യൂട്ടര്‍ മോഡലിംഗ് ഉപയോഗിച്ച് ഭൂഗര്‍ഭജലത്തിന്റെ ഡാറ്റാസെറ്റ് തയ്യാറാക്കിയാണ് ലോകത്തിലെ മികച്ച ശാസ്ത്രജ്ഞര്‍ ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. ഇത് ഒരു ടൈംബോംബ് സെറ്റ് ചെയ്ത വെച്ചത് പോലെയാണ്.

Drought

രണ്ട് ബില്യണിലധികം ആളുകളും കുടിക്കാനും കൃഷിയ്ക്കും ഭൂഗര്‍ഭ ജലത്തെ തന്നെയാണ് ആശ്രയിക്കുന്നത്. മണ്ണിനും പാറക്കെട്ടുകള്‍ക്കുമടിയില്‍ ഭൂമി സംഭരിച്ചു വെച്ചിരിക്കുന്ന തെളിനീരാണ്തലമുറകളുടെ ദാഹം അകറ്റിയിരുന്നത്. എന്നാല്‍ നൂറു വര്‍ഷത്തിനുള്ളില്‍ ഭൂഗര്‍ഭജല ശേഖരത്തില്‍ പകുതിയോളം കുറവുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠന ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ജലം എടുക്കുമ്പോള്‍ തന്നെ മഴവെള്ളം സംഭരിക്കപ്പെടുകയും അധികം വരുന്ന ജലം പുഴകളും കടലുകളും സംഭരിച്ച് വെക്കുകയും ചെയ്യുന്നതോടെയാണ് ഭൂമിയ്ക്കടിയിലെ ജലത്തിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്താനാകുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനകള്‍ കൊണ്ട് ഈ ജലചക്രം ആകെ തകിടം മറിഞ്ഞു. മഴയുടെ അളവിലുള്ള പ്രകടമായ രീതിയിലുള്ള കുറവും വരള്‍ച്ചയും ഇതുപോലെ തന്നെ തുടരുകയാണെങ്കില്‍ 100വര്‍ഷത്തിനുള്ളില്‍ തന്നെ ഇവിടുത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി വെള്ളം കിട്ടാതാകും. ജനസംഖ്യ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ കടുത്ത ക്ഷാമമാണ് ഭൂമിയെ കാത്തിരിക്കുന്നത്.

കമ്പ്യൂട്ടര്‍ മോഡലിംഗ് ഉപയോഗിച്ച് ഭൂഗര്‍ഭജലത്തിന്റെ ഡാറ്റാസെറ്റ് തയ്യാറാക്കിയാണ് ലോകത്തിലെ മികച്ച ശാസ്ത്രജ്ഞര്‍ ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. ഇത് ഒരു ടൈംബോംബ് സെറ്റ് ചെയ്ത വെച്ചത് പോലെയാണ്. ഇപ്പോള്‍ നമ്മള്‍ പരിസ്ഥിതിയോട് ചെയ്യുന്നതിന്റെ ഒക്കെ ഫലം 100കൊല്ലത്തിനു ശേഷമേ നമ്മള്‍ അനുഭവിക്കൂ എന്നും കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഓഫ് എര്‍ത്ത് ആന്‍ഡ് ഓഷ്യന്‍ സയന്‍സിലെ ഗവേഷകന്‍ മാര്‍ക്ക് ഖുത്ത്ബര്‍ട്ട് പറഞ്ഞു.

This post was last modified on January 23, 2019 6:30 pm