X

ആലത്തൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനുള്ള പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജിവച്ചതെന്ന് രമ്യ ഹരിദാസ്

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനുള്ള പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജിവച്ചതെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ അനുവദിക്കണമെന്ന് രമ്യ പാര്‍ട്ടി നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ആലത്തൂരിനായി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും നേരത്തെ രമ്യ ഹരിദാസ് പറഞ്ഞിരുന്നു.

രമ്യ ഹരിദാസും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ പി കെ ബിജുവും തമ്മില്‍ മികച്ച പോരാട്ടമായിരുന്നു നടന്നത്.

Related Post
Leave a Comment