ഫോനി ചുഴലിക്കാറ്റ് ദിശമാറി ഒഡീഷ തീരത്തേക്ക്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഫോനി ഒഡീഷ തീരത്ത് എത്തുമെന്നാണ് കരുതുന്നുന്നത്. ഫോനി ദിശമാറിയതിനാല്‍ കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും യെല്ലോ അലേര്‍ട്ടും പിന്‍വലിച്ചു. തമിഴ്‌നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍ തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ തീരങ്ങളില്‍ അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ദിശയില്‍ നീങ്ങുന്നതിനാലാണ് കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും ഉള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചത്. വരുന്ന മണിക്കൂറുകളില്‍ 180 മുതല്‍ 200 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ഒഡീഷ, ആന്ധ്ര, തമിഴ്‌നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദ്ദേശവും ഉള്‍ക്കടലിലുള്ളവര്‍ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ഫോനി ഒഡീഷ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. ഫോനി വടക്ക് പടിഞ്ഞാറന്‍ദിശയില്‍ നീങ്ങുമ്പോള്‍, ഇതിന് ഒപ്പം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്ത ലോര്‍ണ ചുഴലിക്കാറ്റ് തെക്കന്‍ ഭാഗത്തേക്ക് നീങ്ങുകയാണ്.
Leave a Comment