ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ സേന. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ലക്ഷാദ്ദ്വീപിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ പ്രദേശത്തും മധ്യ കിഴക്കന്‍ അറബിക്കടലും കേന്ദ്രീകരിച്ച് ഒരു അതിശക്ത ന്യൂന മര്‍ദ്ദം (depression ) രുപപ്പെട്ടിരിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെടുകയും തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അടുത്ത 72 മണിക്കൂറില്‍ ഇത് വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
read more:കത്വ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ക്ക് ജീവപര്യന്തം മൂന്ന് പോലീസുകാര്‍ക്ക് അഞ്ച് വര്‍ഷം തടവ്
Leave a Comment