X

എന്റ മകന്‍ നിരപരാധി; മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്‌

പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കണമെന്നും രണ്ട് ദിവസവും മുമ്പ് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ മകന്‍ നിരപരാധിയാണെന്നും കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ച് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസില്‍ ദിലീപിനെ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കണമെന്നും രണ്ട് ദിവസവും മുമ്പ് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

കത്ത് മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറി. കഴിഞ്ഞയാഴ്ച ദിലീപിന്റെ അമ്മ ജയിലില്‍ എത്തിയിരുന്നു. സഹോദരന്‍ അനൂപിനൊപ്പമാണ് എത്തിയത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത് എന്നാണ് സൂചന. നിലവില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യഹര്‍ജി 18ന് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ കോടതി അറിയിച്ചിരിക്കുന്നത്.