X

നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം

നടിയെ ആക്രിമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് വെള്ളിയാഴ്ച പോലീസിന് മുന്നില്‍ നാദിര്‍ഷാ ഹാജരായിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് നാദിര്‍ഷായെ ചോദ്യം ചെയ്തിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10-ന് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നാദിര്‍ഷായോട് അന്വേഷണയെസംഘം ആവശ്യപ്പെടുകയായിരുന്നു.

കേസിലെ പ്രധാന തൊണ്ടിയായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് (സുനില്‍കുമാര്‍) ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ വാദം പൂര്‍ത്തിയാക്കിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയാന്‍ മാറ്റിയത്.

അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങള്‍. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നത് തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.

നടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28-വരെ കോടതി നീട്ടിയിട്ടുമുണ്ട്.

This post was last modified on September 17, 2017 12:43 pm