ഇടത് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജ്ജിനും രാജാജി മാത്യു തോമസിനും പരസ്യ പിന്തുണ പ്രഖ്യാപിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ നടപടിയില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പത്തനംതിട്ട, തൃശൂര്‍ ജില്ലാ കളക്ടര്‍മാരോടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയിരിക്കുന്നത്.
മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്. എന്നാല്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് തൃശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട് കൂടെ ലഭിച്ച ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ തീരുമാനം ഉണ്ടാവുക.
വോട്ടെടുപ്പ് ദിവസം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി ലഭിച്ചത്.
This post was last modified on May 9, 2019 7:23 am
Leave a Comment