X

ഗുജറാത്തിലെ പത്താം ക്ലാസ് പരീക്ഷ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 63 സ്‌കൂളുകളില്‍ ഒരു കുട്ടി പോലും ജയിച്ചില്ല

72.64 ശതമാനം വിജയവുമായി പെണ്‍കുട്ടികളാണ് തന്നെയാണ് ഇത്തവണയും സംസ്ഥാനത്ത് മുമ്പില്‍

ഗുജറാത്ത് ബോര്‍ഡിന്റെ പത്താം ക്ലാസ് പരീക്ഷ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം കുറഞ്ഞു ഇത്തവണ. കൂടാതെ 63 സ്‌കൂളുകളില്‍ഒരു കുട്ടി പോലും ജയിക്കാത്ത് സാഹചര്യവുമുണ്ടായി. കഴിഞ്ഞ വര്‍ഷം 67.5 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ഇത്തവണ 66.97 ആണ് വിജയ ശതമാനം. ബോര്‍ഡ് ചെയര്‍മാന്‍ എജെ ഷായാണ് ഫല പ്രഖ്യാനം നടത്തിയത്.

8,22,823 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 5,51,023 കുട്ടികള്‍ മാത്രമാണ് പാസായത്. 366 സ്‌കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്. 72.64 ശതമാനം വിജയവുമായി പെണ്‍കുട്ടികളാണ് തന്നെയാണ് ഇത്തവണയും സംസ്ഥാനത്ത് മുമ്പില്‍. 62.83 ശതമാനം ആണ്‍ക്കുട്ടികളാണ് വിജയിച്ചിരിക്കുന്നത്.

ഗുജറാത്തിലെ സൂറത്താണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല. 79.63 ശതമാനം വിജയമാണ് സൂറത്ത് നേടിയത്. പിന്നോക്ക ജില്ലയായ ഛോട്ടാ ഉദയ്പൂരാണ് (46.38%) ഏറ്റവും കുറവ് വിജയ ശതമാനം നേടിയ ജില്ല.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം രേഖപ്പെടുത്തിയത്. 88.11 ശതമാനം വിജയമാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉയര്‍ത്തിയത്.