X

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു

പുലര്‍ച്ചെ ഒരു മണിക്ക് വീട്ടിലെ കിടപ്പു മുറിയില്‍ വച്ചാണ് സ്മിതയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്.

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയി സ്വദേശിനിയായ സ്മിത (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സജീവ് കുമാറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പുലര്‍ച്ചെ ഒരു മണിക്ക് വീട്ടിലെ കിടപ്പു മുറിയില്‍ വച്ചാണ് സ്മിതയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി വച്ചാണ് സജീവ് കുമാര്‍ സ്മിതയെ ആക്രമിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ നിന്ന് വലിയ രീതിയില്‍ ബഹളവും സജീവ് ഭാര്യയെ ചീത്ത വിളിക്കുന്നതും കേട്ടിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

ബഹളത്തിനിടയില്‍ കൊലപാതകം സംഭവിച്ചിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇയാള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത സജീവിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read: വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്