X

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറെ കൊലപ്പെടുത്തി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തി

ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു പ്രീതി റെഡ്ഡിയുടെ മൃതദേഹം. പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകന്‍ ദന്തിസ്റ്റ് ഹര്‍ഷവര്‍ധന്‍ നാരദയെ റോഡപകടത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറെ കൊലപ്പെടുത്തി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തി. കിഴക്കന്‍ സിഡ്‌നിയില്‍ പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയില്‍ കാറിനുള്ളില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു പ്രീതി റെഡ്ഡിയുടെ മൃതദേഹം. പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.

ഒരു കോണ്‍ഫറന്‍സിന് പങ്കെടുക്കുന്നതിനായ് ഇവിടെയെത്തിയ പ്രീതി റെഡ്ഡിയെ കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാണാതായത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തായ തിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

ജോര്‍ജ് സ്ട്രീറ്റിലെ മക് ഡോണാള്‍ഡ് റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി ഓന്‍പതരക്ക് ഇവരുടെ കാര്‍ കിംഗ്‌സ്‌ഫോര്‍ഡിലെ സെട്രച്ചന്‍ സ്ട്രീറ്റ് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയും പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്ട്‌കെസിനുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

പ്രീതിയുടെ മുന്‍ കാമുകന്‍ ദന്തിസ്റ്റ് ഹര്‍ഷവര്‍ധന്‍ നാരദ (34) യുടെ ബിഎംഡബ്ല്യൂ കാര്‍ ദ ന്യൂ ഇംഗ്ലണ്ട് ഹൈവയില്‍ ടാംവര്‍ത്തിലാണ് അപകടനിലയില്‍ കണ്ടെത്തിയത്. പ്രീതിയും ഹര്‍ഷവര്‍ധനും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക് ‘ദ ഓസ്‌ട്രേലിയന്‍’ ലിങ്ക് – https://www.theaustralian.com.au/news/nation/body-of-missing-dentist-preethi-reddy-found-in-suitcase/news-story/64f8824c06621f0411acffc8e1c762c8

This post was last modified on March 6, 2019 10:32 am