X

ഗുരുവന്ദനമെന്ന പേരില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ധ്യാപകരുടെ കാല്‍ കഴുകിച്ചു

ഹയര്‍സെക്കന്‍ഡറി വരെ ഓരോ ക്ലാസില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളെ വീതമാണ് അധ്യാപകരുടെ കാല്‍ കഴുകാന്‍ തെരഞ്ഞെടുത്തത്.

കോട്ടയം പള്ളിക്കത്തോട് സ്വകാര്യ സ്‌കൂളില്‍ കുട്ടികളെക്കൊണ്ട് അദ്ധ്യാപകരുടെ കാല്‍ കഴുകി തുടപ്പിച്ചു. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പബ്ലിക് സ്‌കൂളിലാണ് ഇത്തരമൊരു സംഭവം നടന്നത്.  ഗുരുവന്ദനമെന്ന പേരിലാണ് കുട്ടികളെക്കൊണ്ട് അദ്ധ്യാപകരുടെ കാല്‍ കഴുകിച്ചത്.

വിദ്യാര്‍ത്ഥികള്‍ കാല്‍ കഴുകുന്ന ചിത്രം സ്‌കൂളിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയായിരുന്നു. ചിത്രം വിവാദമായതോടെ സ്‌കൂളിന്റെ സൈറ്റില്‍നിന്ന് അപ്രത്യക്ഷമായി.

ഹയര്‍സെക്കന്‍ഡറി വരെ ഓരോ ക്ലാസില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളെ വീതമാണ് അധ്യാപകരുടെ കാല്‍ കഴുകാന്‍ തെരഞ്ഞെടുത്തത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരുടെയും കാല്‍കഴുകി തുടപ്പിച്ചു എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

കൊളുത്തിവെച്ച നിലവിളക്കിനുസമീപം അദ്ധ്യാപകരെ കസേരയില്‍ ഇരുത്തിയായിരുന്നു ചടങ്ങ് നടത്തിയത്. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുമ്പ് ഈ സ്‌കൂളില്‍ ആര്‍എസ്എസ് ആയുധപ്പുരയാക്കിയെന്ന ആരോപണമുയര്‍ന്നിരുന്നു. ഇവിടെ ആര്‍എസ്എസ് പരിശീലന കേന്ദ്രമാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

This post was last modified on July 31, 2019 12:43 pm