ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി (49) ഉള്‍പ്പടെ 7 പേര്‍ മരിച്ചു. കിഴക്കന്‍ നേപ്പാളിലെ മലനിരകള്‍ക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. കാഠ്മണ്ഡുവിലേക്ക് മടങ്ങുമ്പോള്‍ മോശം കാലാവസ്ഥ കാരണം കാഴ്ചകള്‍ മങ്ങുകയും മലനിരകളിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായി ആാംഗ് ചിരാംഗ് ഷേര്‍പ്പയുടെ ഉടമസ്ഥന്‍ കൂടിയാണ് രബീന്ദ്ര. ആാംഗ് ചിരാംഗ് ഷേര്‍പ്പയ്ക്ക് സഹ പങ്കാളിത്തമുള്ള ടൂറിസ്റ്റ് വ്യോമ മേഖലയിലെ കമ്പനിയായി ദ എയര്‍ ഡൈനാസ്റ്റിയുടെ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
Read: ശമ്പളം ചോദിച്ചാല്‍ ജോലി പോവും, കസേരയില്‍ ഇരുന്നാല്‍ ശകാരം, ടോയ്‌ലെറ്റില്‍ പോകാന്‍ പ്രത്യേക സമയം; അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന അടിമപ്പണി
This post was last modified on February 28, 2019 7:06 am
Leave a Comment