ബിജെപി പ്രസിഡന്റ് അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴാണ് അമിത് ഷായ്ക്ക് അപകടം സംഭവിച്ചത്. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം.
ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. പരിക്കുകളൊന്നുമില്ലെങ്കിലും കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സഹായത്തിനായി ഓടി എത്തി.
പടിഞ്ഞാറന്‍ മിസോറാമിലെ ചക്കാമ ആദിവാസികള്‍ക്കിടയില്‍ ബിജെപിക്ക് കാര്യമായി സ്വാധീനമുണ്ട്. ചക്കാമ വിഭാഗക്കാരുടെ വോട്ടുകള്‍ ഉറപ്പിക്കാനാണ് അമിത് ഷാ അവിടെ എത്തിയത്. വീഡിയോ കാണാം.
This post was last modified on November 24, 2018 11:50 am
Leave a Comment