X

ന്യൂസ് 18 കേരളം ചാനല്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തൊഴിലിടത്തെ പീഡനമെന്ന് ആരോപണം

ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഇവിടെ മാധ്യമപ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടിയെ കാരണമൊന്നുമില്ലാതെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടുവെന്നാണ് അറിയുന്നത്

ന്യൂസ് 18 കേരളം ചാനലിലെ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴിലിടത്തെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പെണ്‍കുട്ടിയെ ചാക്ക ഈഞ്ചക്കലിലുള്ള അനന്തപുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഇവിടെ മാധ്യമപ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടിയെ കാരണമൊന്നുമില്ലാതെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടുവെന്നാണ് അറിയുന്നത്. ചാനലില്‍ നിന്നും വനിതകള്‍ ഉള്‍പ്പെടെയുള്ള പല മാധ്യമപ്രവര്‍ത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോര്‍ട്ട് ഏതാനും ദിവസമായി പുറത്തു വരുന്നുണ്ട്. പലരോടും ഫോണില്‍ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യശ്രമവും വാര്‍ത്തകളില്‍ നിറയുന്നത്.

ചില ജേണലിസ്റ്റുകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ന്യൂസ് 18 മാനേജ്‌മെന്റിന്റെ നടപടികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സെക്രട്ടറി സി നാരായണന്‍ പ്രസ്താവനയിറക്കിയിരുന്നു. എച്ച്ആര്‍ മാനേജരുടെയും അടുത്തകാലത്ത് മാത്രം എഡിറ്റോറിയല്‍ മേധാവിയായി ചുമതലയേറ്റ വ്യക്തിയുടെയും ധിക്കാരപരമായ ഈ നടപടികള്‍ രാജ്യത്തെ യാതൊരു തൊഴില്‍ ചട്ടങ്ങളും പാലിക്കാതെയാണെന്നും നാരായണന്റെ പ്രസ്താവനയില്‍ പറയുന്നു.

This post was last modified on August 11, 2017 12:36 pm