X

ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു

ഇവര്‍ ഐഎസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇസ്ലാമിക സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് (ഐ എസ്) റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധിഖ്, കാസറഗോഡ് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

ഇവര്‍ ഐഎസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിറിയയില്‍ നിന്നുള്ള ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദുമായി ഇതിനായി ഗൂഢാലോചന നടത്തിയെന്നും എഐഎ കണ്ടെത്തിയിട്ടുണ്ട്. എന്‍ഐഎ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.