X

‘നരേന്ദ്ര മോദിയെ ഞാന്‍ വെല്ലുവിളിക്കുകയാണ് കേരളത്തില്‍ വന്ന് മത്സരിക്കട്ടെ’; രമേശ് ചെന്നിത്തല/ വീഡിയോ

'കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്നത് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡുമായിരിക്കും. ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി മനസിലാക്കണം' ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘നരേന്ദ്ര മോദിയെ ഞാന്‍ വെല്ലുവിളിക്കുകയാണ് കേരളത്തില്‍ വന്ന് മത്സരിക്കട്ടെ അദ്ദേഹം.. കേരളത്തില്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറവട്ടെ ഈ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാനെ നരേന്ദ്ര മോദിക്കും ആര്‍എസ്എസിനും ബിജെപിക്കും കഴിഞ്ഞിട്ടുള്ളൂ.’ എന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്നത് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡുമായിരിക്കും. ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി മനസിലാക്കണം. ബംഗാള്‍ അല്ല കേരളമെന്ന് മനസ്സിലാക്കണം. കേരളം കേരളമാണ്. കേരളത്തിലെ പുരോഗമന വിശ്വാസികളും മതേതര വിശ്വാസികളും ഒരു കാരണവശാലും ആര്‍എസ്എസിനോ ബിജെപിക്കോ ഇടം കൊടുക്കില്ല’ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്ന ചെന്നിത്തലയുടെ വീഡിയോ കാണാം (മനോരമ ന്യൂസ്)

This post was last modified on January 16, 2019 4:48 pm

Related Post
Leave a Comment