X

ചപ്പാത്തിക്ക് പിറകെ വീയൂര്‍ ജയിലില്‍നിന്ന് ബിരിയാണി കോമ്പോ

ചിക്കന്‍ ബിരിയാണി കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇടങ്ങളില്‍ ലഭ്യമാക്കാനാണ് പുതിയ പദ്ധതി.

ചപ്പാത്തിക്കും കറിക്കും ശേഷം വീയൂര്‍ ജയിലില്‍നിന്ന് ഇനി വാഴയിലയില്‍ പൊതിഞ്ഞ ബിരിയാണിയും. ചിക്കന്‍ ബിരിയാണി കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇടങ്ങളില്‍ ലഭ്യമാക്കാനാണ് പുതിയ പദ്ധതി. ‘ഫ്രീഡം കോമ്പോ ലഞ്ച് ‘എന്ന പേരിലാണ് ബിരിയാണി പുറത്തിറക്കുന്നത്.

127 രൂപയാണ് ഒരു ബിരിയാണിയുടെ വില. കോമ്പോ പാക്കില്‍ ഒരു ചിക്കന്‍ കഷ്ണത്തിനും,300ഗ്രാം ബിരിയാണിക്കുമൊപ്പം മൂന്ന് ചപ്പാത്തിയും,ചിക്കന്‍ കറിയും,അച്ചാറും,കപ്പ്‌കേക്കും ഉണ്ടായിരിക്കും. ഇതിനൊപ്പം ഒരു ലീറ്ററിന്റെ വെള്ളവും നല്‍കുന്നതാണ്. വെള്ളം വേണ്ടെങ്കില്‍ 117 രൂപമാത്രം ബിരിയാണി കോമ്പോക്ക് നല്‍കിയാല്‍ മതി.

വാഴയിലയില്‍ ബിരിയാണി പൊതിയുന്നതിനൊപ്പം പേപ്പര്‍ ബാഗുകളിലായിരിക്കും ഇവ വിതരണം ചെയ്യുക. പ്രകൃതി സൗഹാര്‍ദപരമായി ഭക്ഷണം വിതരണം ചെയ്യുക എന്ന ആശയത്തിന്റെ പേരിലാണ് ഈ മാറ്റങ്ങള്‍.

ജയില്‍ അധികൃതര്‍ ബിരിയാണി വിതരണം ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. ബിരിയാണി പദ്ധതിക്ക് ജൂലൈ 11ന് തുടക്കമാവും.

ഫ്രീഡം ബ്രാന്‍ഡ് പച്ചക്കറികളും,പഴങ്ങളും,കരകൗശല വസ്തുക്കളും,വസ്ത്രങ്ങളും ജയില്‍ കൗണ്ടറില്‍ വിതരണം ചെയ്യുന്നുണ്ട്. വീയൂര്‍ ജയിലിന് ഒരു വോളി ബോള്‍ ടീമും,മ്യൂസിക് ബാന്റും ഉണ്ട്. കൂടാതെ എഫ്എം റേഡിയോയും,ടെലിവിഷന്‍ ചാനലും ജയിലിന് സ്വന്തമായുണ്ട്.

റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി മരിച്ചുപോയ ഒമ്പതുമാസക്കാരനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വന്ന ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത്

This post was last modified on July 10, 2019 12:22 pm