X

കാട്ടാനക്കൂട്ടങ്ങള്‍ക്കിടയിലൂടെ യാത്ര; തലനാരിഴക്ക് യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍

സ്ത്രീകളും കുട്ടികളുമടക്കം 20ഓളം യാത്രക്കാരുണ്ടായിരുന്നു ബസില്‍. ആനകള്‍ ബസിന്റെ ചില്ല് തകര്‍ത്തെങ്കിലും ഡ്രൈവര്‍ കാട്ടാനകളെ വെട്ടിച്ച് ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

പാലക്കാട് വാല്‍പ്പാറയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിനുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഇരുപത്തിയൊന്നാം തിയതി രാത്രി 8ന് മാനാമ്പള്ളിയില്‍നിന്ന് വാല്‍പ്പാറയിലേക്ക് പോവുകയായിരുന്ന ബസിനു നേരെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഉരുളിക്കല്‍ ചെക്‌പോസ്റ്റിന് സമീപത്തുവെച്ച് മൂന്ന് കാട്ടാനകള്‍ ആക്രമണം നടത്തുകയായിരുന്നു.

ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. സ്ത്രീകളും കുട്ടികളുമടക്കം 20ഓളം യാത്രക്കാരുണ്ടായിരുന്നു ബസില്‍. ആനകള്‍ ബസിന്റെ ചില്ല് തകര്‍ത്തെങ്കിലും ഡ്രൈവര്‍ കാട്ടാനകളെ വെട്ടിച്ച് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. കാട്ടാനകള്‍ പിന്‍തുടര്‍ന്നെങ്കിലും ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിത സ്ഥലത്തെത്തിച്ചു.

വനപാലകരെത്തി ആനകളെ കാട്ടിലേക്ക് തുരത്തിയശേഷമാണ് യാത്ര തുടര്‍ന്നത്. മാനാമ്പള്ളി -വാല്‍പ്പാറ റൂട്ടില്‍ കാട്ടാന ശല്യം പതിവാണ്. ഇതിന് മുന്‍പും ഈ ഭാഗത്ത് വാഹനങ്ങള്‍ക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായിട്ടുണ്ട്.

രാഹുല്‍ എഫക്ടോ? ന്യൂനപക്ഷ ഏകീകരണമോ? 1977 ആവര്‍ത്തിക്കുന്നതിന്റെ സൂചന നല്‍കി കേരളം

This post was last modified on May 23, 2019 2:02 pm