X

പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ വെറുതെവിട്ടു

രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല.

യുവ വ്യവസായി പോള്‍ എം ജോര്‍ജ് മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ വെറുതെവിട്ടു. എട്ടുപ്രതികളുടെയും ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പോള്‍ എം ജോര്‍ജ് 2009 ഓഗസ്റ്റ് 21ന് രാത്രി ആലപ്പുഴയ്ക്കുള്ള യാത്രയില്‍ നെടുമുടി പൊങയില്‍വച്ച് പോളിന്റെ കാര്‍ ഒരു ബൈക്കിനെ ഇടിക്കുകയും അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോളിനെ കുത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്. സിബിഐയായിരുന്നു കേസ് അന്വേഷിച്ചത്.

Read: “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യഗ്രഹ നായകനായ ആമചാടി തേവനെ മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

This post was last modified on September 5, 2019 12:22 pm