X

മോഹന്‍ ഭഗവതിനെ എന്തുകൊണ്ട് ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്ന് കേരളത്തോട് കേന്ദ്രം

ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയത്

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ചട്ടങ്ങള്‍ ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തുന്നത് വിലക്കിയ കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നരേന്ദ്ര മോദിയുടെ ഓഫീസ് വിശദീകരണം തേടി. ചീഫ് സെക്രട്ടറി നളിനി നെറ്റോയോടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്.

ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ ഭഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസിന് സ്വാധീനമുള്ള മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലെ പാലക്കാട് മുത്താന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പതാക ഉയര്‍ത്തിയതാണ് വിവാദമായത്.

ജില്ലാ ഭരണകൂടം ഇതിനെ വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് ഭഗവത് പതാക ഉയര്‍ത്തിയത്. വിലക്കിയ ഉത്തരവിനെതിരെയാണ് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്.