X

പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു, അത് നടക്കില്ലെന്ന് ജനങ്ങള്‍ മറുപടി നല്‍കി: ഇ ടി മുഹമ്മദ് ബഷീര്‍

138876 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ് ഇ ടി മുഹമ്മദ് ബഷീര്‍.

പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെ ലക്ഷ്യമാക്കി ഇ ടി മുഹമ്മദ് ബഷീര്‍. ‘പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു. അത് നടക്കില്ലെന്ന് ജനങ്ങള്‍ മറുപടി നല്‍കി’ എന്നുമാണ് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. 138876 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ് ഇ ടി മുഹമ്മദ് ബഷീര്‍.

2014നേക്കാള്‍ മികച്ച പ്രകടനമാണ് എന്‍ഡിഎ നടത്തുന്നത്. 350 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറ്റം നടത്തുന്നത്. ബിജെപി തനിച്ച് ഗംഭീര പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു. ഇത്തവണ 302 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

Read: ബിജെപിയെ തടയാന്‍ ഇടതുപക്ഷമല്ല, കേരളവും ബംഗാളും പറയുന്ന യാഥാര്‍ത്ഥ്യം